Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take Over Dog

Ernakulam

തൃക്കാക്കര നഗരസഭയിൽ ഡോ​ഗ് ഷെ​ൽ​ട്ട​ർ ക​രാ​റു​കാ​ർ കൈ​യ​ട​ക്കി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച തെ​രു​വു​നാ​യ സം​ര​ക്ഷ​ണ​കേ​ന്ദ്രം ഇ​പ്പോ​ൾ ക​രാ​റു​കാ​രു​ടെ മെ​റ്റീ​രി​യ​ൽ ഗോ​ഡൗ​ൺ. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മാ തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ഡോ​ഗ് ഷെ​ൽ​ട്ട​റി​നാ​ണ് ഈ ​ദു​ർ​ഗ​തി.

തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കി സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​പ്പോ​ൾ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള മാ​ലി​ന്യ സം​ഭ​ര​ണി​ക്കു സ​മീ​പം മെ​റ്റ​ലും, സാ​ൻ​ഡും പ​ണി​യാ​യു​ധ​ങ്ങ​ളും നി​റ​ഞ്ഞ് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്.

2010ൽ ​പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​സ്ക​രി​ച്ച് ഗ്ര​ന്യൂ​ളു​ക​ളാ​ക്കി മാ​റ്റി​യ ശേ​ഷം ഇ​വ ബി​റ്റു​മി​നി​ൽ ക​ല​ർ​ത്തി റോ​ഡു​ക​ൾ ടാ​ർ ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പ്ലാ​സ്റ്റി​ക് ഷ്ര​ഡിം​ഗ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ടു.

25 ല​ക്ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച മെ​ഷി​ന​റി​ക​ൾ എ​വി​ടെ​യെ​ന്നു പോ​ലും അ​റി​യി​ല്ല. തെ​ങ്ങോ​ടു​ള്ള മു​നി​സി​പ്പ​ൽ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി​യെ​ന്ന് ബ​ന്ധ​പെ​ട്ട​വ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മെ​ഷി​നു​ക​ൾ ഒ​രെ​ണ്ണം പോ​ലും ഇ​പ്പോ​ൾ​അ​വി​ടെ ഇ​ല്ല.ച​തു​രാ​കൃ​തി​യി​ൽ ഇ​രു​മ്പു മ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് നാ​യ​ക​ൾ​ക്കാ​യി ഇ​വി​ടെ ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

മേ​ൽ​ക്കൂ​ര​യി​ലെ ത​ക​ര​ഷീ​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​സ​ഹ്യ​മാ​യ ചൂ​ട് കാ​ര​ണം നാ​യ​ക​ളെ ഇ​വി​ടെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വെ​റ്ററി​ന​റി വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.നാ​യ​ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കാ​നു​ള്ള അ​ണു​വി​മു​ക്ത സ​ർ​ജ​റി റൂ​മു​ക​ൾ ഇ​ല്ലാ​ത്ത​തും ന്യൂ​ന​ത​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് നാ​യ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും നാ​യ​ക​ളി​ൽ ഒ​ന്നി​നെ​പ്പോ​ലും സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കാ​ൻ ഇ​വി​ടെ സം​വി​ധാ​ന​ങ്ങ​ളി​ല്ല.കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കു നേ​രെ കു​ര​ച്ചു ചാ​ടി​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ പാ​ഞ്ഞും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നാ​യ​കൂ​ട്ട​ങ്ങ​ൾ വി​ള​യാ​ട്ടം തു​ട​രു​മ്പോ​ഴും മു​നി​സി​പ്പ​ൽ ഹെ​ൽ​ത്തു വി​ഭാ​ഗ​വും മ​റ്റ് അ​ധി​കൃ​ത​രും അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up